മുന്ന നമുക്ക് ദൂരെ എവിടേയ്ക്കെങ്കിലും പോയി വിവാഹം കഴിച്ചു ജീവിക്കാം, ജോലിക്കായ് ബുദ്ധിമുട്ടേണ്ടി വരില്ല…





നരജന്മങ്ങൾ
രചന: മാഗ്ളിൻ ജാക്സൺ
ഏട്ടനോട് എത്ര പ്രാവശ്യമായ് പറയുന്നു ഒരു ജോലിക്കാരിയെ നോക്കാൻ .. പി രിയഡ്സ് ആയാൽ അ ടിവയറ്റിൽ ഭയങ്കര വേദനയാ . ഇതൊന്നും പറഞ്ഞാൽ . ഏട്ടനുമനസ്സിലാവില്ല.!
ബാങ്കിൽ കുറച്ചു താമസിച്ചു ചെന്നാൽ . ആ കരിമൂർക്കൻ മാനേജരുടെ ചീത്ത കേൾക്കണം. എന്തൊരു വിധിയാ. ദേവി ഓരോന്നു പറഞ്ഞു കൊണ്ട് സാരി വലിച്ചു ചുറ്റുകയാണ്. അമ്മേ പെട്ടെന്നു വാ ! താമസിച്ചു ചെന്നാൽ ടീച്ചറെന്നെ പുറത്തു നിർത്തും… ദേവി കണ്ണാടി നോക്കി പൊട്ടു ശെരിയാക്കി.. സ്കൂട്ടറുടെ അടുത്തേയ്നടന്നു.!!
ചിഞ്ചു വണ്ടിയുടെ പിറകിൽ കേറി മോളെ ക്ലാസിലാക്കി . ബാങ്കിൽ ചെന്നപ്പം അഞ്ചു മിനിറ്റ് ലേറ്റായി.. ദേവിയുടെ കൂട്ടുകാരിയാണ് ആതിര. ദേവിയെ കണ്ടതും .നിന്നെ സാർ അന്വേഷിച്ചായിരുന്നു. ദേവി മാനേജരുടെ റൂമിലേക്ക് ചെല്ലുമ്പോൾ അദ്ദേഹം ആകെ ചൂടിലായിരിന്നു..ദേവി നിങ്ങളോടു എത്ര പ്രാവശ്യം പറയണം കൃത്യസമയത്ത് എത്താൻ … ഒരു ഫയൽ എടുത്തു തന്നിട്ട് ഇതു മൂന്നു മണിക്ക് എനിക്കു കിട്ടണം. ഉം ..പൊക്കാ
ഊണു കഴിക്കാൻ ആതിരവന്നു വിളിച്ചപ്പം ആണ് . സമയം നോക്കിയത് ..
ദേവിയും ആതിരയും ഒന്നിച്ചു പഠിച്ചതാണ് .. ആതിരയുടെ പ്രണയ വിവാഹമായിരുന്നു.. ആതിരയ്ക്ക് കുട്ടികൾ ഇല്ല . ഭർത്താവ് വിദേശത്താണ് . രണ്ടാഴ്ച ആയിട്ടുള്ളു ഇങ്ങോട്ട് മാറ്റം കിട്ടിയിട്ട് ദേവിക്ക് രണ്ടു മക്കൾ ചിഞ്ചു .




ഹരി. ഭർത്താവ് സ്വന്തമായ് ബിസിനസ്സ് നടത്തുന്നു.. ദേവി നിനക്ക് എന്താപററിയേ ? കോളേജിൽ പഠിക്കുമ്പോഴുണ്ടായ ആ പ്രസരിപ്പെല്ലാം എവിടെ നഷ്ടമായി … ? ശോക ഭാവമാണ് എപ്പോഴും ..ഞാൻ ഇവിടെ ജോയിന്റ് ചെയ്തപ്പോൾ മുതൽ ശ്രദ്ധിക്കുന്നു..
എന്താ പറ്റിയേ? എനിക്ക് വയ്യ ആധീ. ഇവിടെത്തെ കാര്യം നിനക്കറിയാമല്ലോ . വീട്ടിൽ ചെന്നു എല്ലാ ജോലിയും കഴിഞ്ഞു കിടക്കാൻ ചെല്ലുമ്പം….. ഗോപേട്ടന് എന്റെ ശരീരം മാത്രമേ ആവശ്യമുള്ളു. എന്റെ അവസ്ഥ നിക്കറിയില്ല. ഗോപിയേട്ടൻ ഇതുവരെ ഒരു ഭാര്യയായിട്ട് എന്നെ കണ്ടിട്ടില്ല.. അങ്ങേർക്ക് ര തിസുഖത്തിനായി ഒരു സ്ത്രീ അതാണ് എന്റെ റോൾ ! എങ്ങിനെയോ രണ്ടു കുട്ടികൾ ജനിച്ചു അത്രതന്നെ…..!!. ദേവി നീ വിഷമിക്കാതെ ഞാൻ താമസിക്കുന്ന വീടിനടുത്ത് ഒരു ബോബെക്കാരു താമസിക്കുന്നുണ്ട്. അവരോട് ചോദിച്ചു നോക്കട്ടേ…?
കുറച്ചു നാളായ് അവർ താമസത്തിനു വന്നിട്ട് . എന്നോട് പറഞ്ഞായിരിന്നു. എവിടെയെങ്കിലും വീട്ടുപണിക്ക് ആളെ വേണമെങ്കിൽ പറയാൻ .!
ഞായറാഴ്ച ആതിര ആ ഹിന്ദിക്കാരിയേയും കൂട്ടിവന്നു. ദേവി ഞാൻ പറഞ്ഞ കുട്ടിയാണ് !!! ആധീ ഇതിനു മലയാളം അറിയുമോ ? രാഖി നന്നായി മലയാളം സംസാരിക്കും.. ദേവി ചായ കൊണ്ടുപോയി കൊടുത്തു രണ്ടു പേരും ചായ കുടിച്ചു കുറച്ചുനേരം കുശലം പറഞ്ഞിരിന്നിട്ട് .. രാഖി തിങ്കളാഴ്ച മുതൽ വരും നീവിഷമിക്കണ്ടാ കേട്ടോ ……. . ആതിര ദേവിയുടെ കവിളിൽ നുള്ളിയിട്ട് .. യാത്ര പറഞ്ഞ് . രാഖിയ്ക്കൊപ്പം നടന്നു നീങ്ങി !!!




അമ്മേ നല്ല സുന്ദരി ചേച്ചി കയ്യിൽ നിറയെ കുപ്പിവള കാലിൽ കിലുങ്ങുന്ന പാത സ്വരം എന്തു രസമാ …….. ഗോപേട്ടാ ആതിര ഒരു പെൺകുട്ടിയെ ഇവിടെ വീട്ടുജോലിക്കായ് കൊണ്ടുവന്നിരുന്നു നാളെ മുതൽ വരാമെന്നു പറഞ്ഞിട്ടാ പോയെ .. ഇഡ്ഡിലി പാത്രത്തിലേയ്ക്ക് വിളംമ്പുന്നതിനിടയിൽ ദേവി ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു. അമ്മേ ബംഗാളികളേയൊക്കെ ജോലിക്ക് നിർത്തിയാൽ . സ്വർണ്ണവും പണവും കൊണ്ടു മുങ്ങും.. ചേട്ടാ അതൊരു പാവം ചേച്ചിയാ !
രാവിലെ രാഖിയുടെ ഭർത്താവ്. മുന്നാ അവളെ സ്കൂട്ടറിൽ കൊണ്ടുവന്നു വിട്ടു. ദേവി അവൾക്ക് ചെയ്യണ്ട ജോലിയെല്ലാം പറഞ്ഞു കൊടുത്തു ! ആഴ്ചകൾ പലതും കടന്നുപോയി. ഇതുവരെ രാഖിയെ പറ്റി ഒന്നും തന്നെ അന്വേഷിച്ചിട്ടില്ല. മുംബൈക്കാരിയാണ് എന്നു മാത്രം അറിയാം.. അന്നു ബാങ്ക് അവധി യായിരുന്നു.. വിട്ടു ജോലി കഴിഞ്ഞു അവൾ കുറച്ചു എണ്ണ ഒരു പാത്രത്തിൽ കൊണ്ടു വന്നിട്ട്‌ ചേച്ചി തല മസ്സാജ്‌ ചെയ്തു തരട്ടേ ?
എന്റെ മാക്ക് ഞാൻ ആഴ്ചയിൽ ഒരു ദിവസം എണ്ണയിട്ട് മസ്സാജ് ചെയ്തു കൊടുക്കും. മുടി നന്നായ് വളരും . ബ്യൂട്ടി പാർലറിൽ ഐമ്പ്രോ ചെയ്യാൻ ചെല്ലുമ്പം അവർ പറയുന്ന പോലെയാ ഇവൾ പറയുന്നത്.. ശരി. ഇത് നല്ല ഒരു അവസരമാ .. തലയിൽ മസ്സാജ്‌ ചെയ്യുമ്പം അവളെ പറ്റി ചോദിച്ചറിയുകയും ചെയ്യാം ..
മൂത്തവൾ രാഖി നാലു വയസ്സുള്ള ഒരനുജൻ കൂടിയുണ്ട് . ഒരു പ്രെസ്സിൽ ജോലി ചെയ്യുന്ന സമയത്താണ് മുന്നയെ പരിചയപ്പെടുന്നത്. ഉന്തുവണ്ടിയിൽ വലിയ ഒരു കുപ്പിയിൽ . സോൻ പാപ്പടി .യും കൊണ്ടു സ്കൂൾ പടിക്കൽ വരും. കുട്ടികൾ കൂട്ടമായ് വന്നു മിട്ടായി വാങ്ങി പോകുന്നതു കാണാൻ നല്ല രസമാ !. കാലത്തിന്റെ ഇതളുകൾ വിരിയുകയും പൊഴിയുകയും ചെയ്തു കൊണ്ടിരിന്നു !!!



മുന്നയുടെ ഹൃദയത്തിൽ രാഖിപാകിയ പ്രണയത്തിൻ വിത്തുകൾ കിളിർത്തു പൂവിട്ടു തുടങ്ങി !!. ഞാൻ ഹിന്ദുവും മുന്ന മുസൽമാനും ആയതു കൊണ്ട് വീട്ടുകാർ ഈ കല്യാണത്തിനു സമ്മതിക്കില്ല !!! ഒളിച്ചോട്ടമല്ലാതെ വേറെ ഒരു മാർഗവും കാണുന്നില്ല !! വൃക്ഷങ്ങളിൽ നിന്നു പഴുത്തില കൊഴിഞ്ഞും പുതിയ ഇല തളിർക്കുകയും ചെയ്യുന്ന പോലെ മാസങ്ങൾ കടന്നുപോയി !!! രാഖി നിന്നെ എനിക്ക് വിവാഹം കഴിക്കാൻ കഴിയില്ല !! നമ്മളെ അവർ കൊന്നു കളയും !!!
മുന്ന നമുക്ക് ദൂരെ എവിടേയ്ക്കെങ്കിലും പോയി വിവാഹം കഴിച്ചു ജീവിക്കാം !!!ജോലിക്കായ് ബുദ്ധിമുട്ടേണ്ടി വരില്ല !! മിട്ടായിയുടെ ബിസിനസ്സ് തുടങ്ങാം !! രണ്ടു പേരും ഒളിച്ചോടാൻ തീരുമാനിച്ചു !! നേത്രാവതി എക്പ്രസിൽ തിരുവനന്തപൂരത്തേയ്ക്ക് ടിക്കറെറടുത്ത് !! രാഖിയോട് റയിൽവേ സ്റ്റേഷനിലേയ്ക്ക് വരാൻ പറഞ്ഞു !!!
റോഡ് വിജനമായ് കിടക്കുന്നു. വഴിയിൽ കൂടുതൽ യാത്രക്കാരെയൊന്നും കാണുന്നില്ല. അവൾ ഓട്ടൊ പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തി.. മുന്ന അവളെ കാത്തു നിൽപ്പുണ്ടായിരുന്നു !!! രണ്ടു പേരുടെയും ഹൃദയത്തിൽ ആരോ തീക്കനൽ കോരിയിട്ട പോലെ !!. രാഖി മുഖം ഷോളു കൊണ്ടു മറച്ചിരുന്നു !! ഭയം അവരെ അലട്ടി കൊണ്ടിരുന്നു !!! പരസ്പരം രണ്ടു പേരും സംസാരിക്കുന്നില്ലായിരുന്നു !!!
വേണുവിന് ഇവരുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടു തോന്നി !! ക്യാ ഭായ് . ക്യാ ഹുവാ ! ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്തുപറ്റി എന്നോടു പറ !! ഹിന്ദിയിൽ സംസാരിച്ചപ്പം രണ്ടു പേരുടെയും മുഖത്തുണ്ടായം ഭയം മാറി !! വേണു
നല്ലൊരു മനുഷ്യനായിരിന്നു..നന്നായ് ഹിന്ദി സംസാരിക്കുമായിരിന്നു.. നടന്നതെല്ലാം അവർ വേണുവിനോടു പറഞ്ഞു.. നിങ്ങൾ വിഷമിക്കണ്ടാ എല്ലാം ശരിയാകും.!!




തിരുവനന്തപുരം എത്തി.. അവൾക്കുണ്ടായ ധൈര്യമെല്ലാം ചോർന്നുപോയ പോലെ .. ട്രൈനിൽ നിന്നും പുറത്തിറങ്ങുമ്പം അവളുടെ കണ്ണുകൾ പരതുകയായിരിന്നു.. പരിചയമുള്ള മുഖം വല്ലയിടത്തും കാണുന്നുണ്ടോ എന്ന് ..!
രാഖി മുന്നയുടെ തോളിൽ മുഖം ഒളിപ്പിച്ചു.. നീ വിഷമിക്കല്ലേ ഞാൻ ഇല്ലേ. ഇനി ഇവിടെ നമ്മളെ ആരും അന്വോഷിച്ചു വരില്ല !! വേണു ഭയ്യ നമുക്ക് വേണ്ടതെല്ലാം ശെരിയാക്കി തരാമെന്നു പറഞ്ഞില്ലേ ?
വാടകയ്ക്ക് വീട് വേണു ആണ് ശെരിയാക്കിക്കൊടുത്തത്. ഇവിടെ വന്നു നിങ്ങളെ ആരും ശല്യം ചെയ്യില്ല.. രണ്ടു പേരുടെയും ഫോണിന്റെ സിം ഒടിച്ചു കളഞ്ഞു. വേണു ഒരു സിം വാങ്ങിക്കൊടുത്തു.. സോനാ പാപ്പടി വീട്ടിൽ തന്നെ ഉണ്ടാക്കി .. മുന്നമിട്ടായ് ബിസിനസ്സ് തുടങ്ങി. രണ്ടു വർഷം അവിടെ താമസിച്ചു..അത് കേട്ട് ദേവി ആകാംക്ഷയോടെ തിരക്കി. !! നിന്നെ ഇതുവരെ ആരും അന്വേഷിച്ചു വന്നില്ലേ..? ഇല്ല ! ഒരു നെടു വീർപ്പിനു ശേഷം രാഖി തുടർന്നു….!!
എല്ലാവരെയും കാണണമെന്നുണ്ട് പക്ഷേ ….. അവളുടെ കണ്ണിൽ നിന്നും തുടുതുടാ കണ്ണു നീർ ഒഴികിക്കൊണ്ടിരിന്നു.. അവൾ വിഷമങ്ങൾ കരഞ്ഞു തീർക്കട്ടെ !
വർഷം ഒന്നു കഴിഞ്ഞു. രാഖി വീട്ടിലെ ഒരാൾ ആയ് മാറിക്കഴിഞ്ഞു..ഞായറാഴ്ചയായിരുന്നു.. ചേച്ചി ഇന്നു ഞാൻ നേരത്തേ പൊയ്ക്കോട്ടെ ..ഉം .എന്തുപറ്റി.. മുന്ന പറഞ്ഞു സിനിമക്ക് പോകാമെന്ന് ..നല്ല ഒരു ഹിന്ദി പടം വന്നിട്ടുണ്ട്……നാളെത്തേയ്ക്കുള്ള ഉഴുന്നരച്ചിട്ടു പൊക്കൊ !!



അവളുടെ സന്തോഷങ്ങൾക്ക് ആയുസ് കുറവായിരിന്നു ! സ്കൂട്ടറിൽ പോകുമ്പം മഴ വെള്ളം നിറഞ്ഞ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞു മുന്നയുടെ തല ഫുട്ട്പാത്തിലിടിച്ചു . തൽക്ഷണം മരണം സംഭവിച്ചു. രാഖിക്ക് സാരമായ പരിക്കേറ്റു…..
അവളുടെ ഓർമ്മ നഷ്ടപ്പെട്ടിരിന്നു. മുന്നയുടെ ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. രാഖിയ്ക്ക് ഓർമ്മ വന്നതിനു ശേഷം നാട്ടിൽ വിവരമറിയിക്കാം എന്നു കരുതി !!
മൂന്നു ദിവസത്തിനു ശേഷം അവൾക്ക് ഓർമ്മ വന്നു.. ഡോക്ടറുടെ നിർദ്ദേശപ്രകാരം . രാഖിയെ കൊണ്ടുപോയ് ബോഡി കാണിച്ചു.. വീൽ ചെയറിൽ നിന്നും അലറികൊണ്ട് അവൾ എഴുന്നേറ്റു .!!! നിമിഷ നേരം കൊണ്ടു ബോധരഹിതയായ് തറയിൽ വീണു.!
ഗോപിയും ,ദേവികയും, ആതിരയും ആസ്പത്രിയിൽ ഉണ്ടായിരുന്നു.. ഗോപേട്ട എന്താ നമ്മൾ ഇനി ചെയ്യാ ? ഇവിടെത്തന്നെ അടക്കം ചെയ്യാം അവരുടെ അഡ്രസ്സോ ഫോൺ നംമ്പറോ നമ്മുടെ കയ്യിൽ ഇല്ല . ഗോപി പറഞ്ഞു നിർത്തി …
മുന്നയുടെ ശവസംസ്ക്കാരം കഴിഞ്ഞ് ദേവി ആസ്പത്രിയിൽ എത്തി..ഡോക്ടർക്ക് മേഡത്തിനെ കാണണമെന്നു പറഞ്ഞു.നേഴ്സ് വന്നു പറഞ്ഞിട്ടു തിരിച്ചു പോയി.. ഡോർ തുറന്നു അകത്തു കയറി .. ഒരു ഗുഡ് മോണിങ്ങ് പറഞ്ഞു.. ഗുഡ് മോണിങ്ങ് .. ദേവി ഇരിക്കൂ. നല്ലൊരു വാർത്തയല്ല ഞാൻ പറയാൻ പോകുന്നത് !!
എന്താ എന്ന ചോദ്യഭാവത്തോടെ ഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കി !! രാഖി യുടെ മാനസിക നില തെറ്റിയിരിക്കയാണ്. ഈ ഷോക്കിൽ നിന്നു രക്ഷപെടാൻ പ്രയാസമാണ് ! ഏതെങ്കിലും ഒരു മെന്റൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണ്ടി വരും !





രാഖിയെ ഒരു ജോലിക്കാരിയായി കണ്ടിട്ടില്ല ഒരു മകളായാണ് കണ്ടിട്ടുള്ളത്…ഡോക്ടറുടെ നിർദേശ പ്രകാരം മെന്റൽ ആസ്പത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു !
രാഖി വളരെ വൈയ്ലന്റാകാറുണ്ട്. മറ്റു രോഗികളെ എല്ലാവരെയും ഉപദ്രവിക്കുന്നതു കാരണം അവളെ ഒരു റൂമിൽ ഒറ്റയ്ക്കിട്ടിരിക്കയാണ് !!
ഫോൺ ബെൽ കേട്ടാണ് ദേവി ഉണർന്നത്.. ആസ്പത്രിയിൽ നിന്നാണല്ലോ .. ഹലോ . ദേവി മാഡമല്ലേ രാഖിയെന്നു പേരുള്ള പേഷിയന്റിനെ കാണാനില്ല…..നിങ്ങൾക്കെന്ത് ഉത്തരവാദിത്വമാണ് ഉള്ളത്. ദേവി സ്കൂട്ടർ എടുത്തു ആസ്പത്രിയിൽ എത്തി.. ഡോക്ടറെ കണ്ടു.. രാഖിയുടെ മുറിവൃത്തിയാക്കാൻ വേണ്ടി തുറന്നതാണ്.. അവരെ തല്ലി താഴെയിട്ടു … ഓടി മറയുകയായിരുന്നു !! എല്ലായിടത്തും അന്വേഷിക്കുന്നുണ്ട്…
മാസങ്ങൾ കഴിഞ്ഞു രാഖിയെ കണ്ടെത്താൻ കഴിഞ്ഞില്ല..! അമ്മേ നമ്മുടെ ഒഴിഞ്ഞ പറമ്പിൽ കഞ്ചാവടിയാണ് എന്നു തോന്നുന്നു…. ഒരു പ്രാവശ്യം ഇതു വിളിച്ചു പറഞ്ഞതിനാണ്…നിന്നെ കോളേജിൽ വന്നു തല്ലിയത് ..പോലിസ് അവർക്കൊപ്പമാ … പുതിയ എസ് ഐ വന്നിട്ടുണ്ട് എന്നു പറയുന്നതു കേട്ടു.!! ഉം നോക്കാം എന്നു പറഞ്ഞു ദേവി അകത്തേയ്ക്ക് പോയി.
ഗോപേട്ടാ ഹരിപറയുന്നു നമ്മുടെ ഒഴിഞ്ഞ പറമ്പിൽ പണ്ടത്തേപ്പോലെ വീണ്ടും കഞ്ചാവടി തുടങ്ങിയെന്ന് . സ്വർണ്ണ കടക്കാരൻ സിറിളിന്റെ മകനും അവന്റെ രണ്ടു കൂട്ടുകാരുമാണ്…
നമ്മൾ എന്തു ചെയ്യും ഒരു പ്രാവശ്യം ഹരിയുടെ കയ്യ് തല്ലി ഒടിച്ചതല്ലേ . പോലീസ് അവർക്കൊപ്പമാ !!




സന്ധ്യാ സമയത്ത് കേൾക്കുന്ന ചീവിടുകളുടെ ശബ്ദത്തിനൊപ്പം ഒരു പെൺകുട്ടിയുടെ കരച്ചിലിന്റെ ശബ്ദവും കേട്ട് ഒഴിഞ്ഞ പറമ്പിലേക്ക് നോക്കി.. സിറിളിന്റെ മകൻ ജോണി .. അവൻ പാന്റിന്റെ സിബ് വലിച്ചു മേലെക്കിടുന്നു.. മറ്റു രണ്ടു കൂട്ടുകാരുടെ മുഖം മങ്ങിയ വെളിച്ചത്തിൽ കാണാമായിരുന്നു.!!
മുഖം വല്ലാണ്ടിരിക്കുന്നു.. മുടിയിൽ ആരോ പിടിച്ചു വലിച്ച പോലെ എന്തോ നടക്കാൻ പറ്റാത്തത് നടന്നിരിക്കുന്നു..ജോണി പരിഭ്രമിച്ചു ചുറ്റുപാടും നോക്കിയിട്ട് കുട്ടുകാരോടായി ..പോവാം . പെട്ടെന്ന് വണ്ടി സ്റ്റാട്ടാക്കി മൂവരും യാത്രയായി ..!!
പഠിച്ചു കൊണ്ടിരുന്ന ഹരിയോട് ടോർച്ചു കൊണ്ടു പെട്ടെന്നു വാടാ ! എന്താമ്മേ എന്താ പ്രശ്നം! പറയാം നീ വാ രണ്ടു പേരും ടോർച്ചു തെളിച്ചു ഒഴിഞ്ഞ പറമ്പിൽ ചെന്നു നോക്കുമ്പം .! നഗ്നയായി ഒരു സ്ത്രീ കമ്ഴ്ന്നു കിടക്കുന്നു.
ഹരിയോട് ഒരു ബെഡ് ഷീറ്റ് കൊണ്ടുവരാൻ പറയുന്നതിനൊപ്പം പോലിസിൽ വിവരമറിയിക്കാൻ . അച്ഛ നോട് പറയാനും പറഞ്ഞു !!
മരിച്ചിട്ടില്ല. ഹരി കൊണ്ടുവന്ന ബെസ്സ് ഷിറ്റു കൊണ്ട് അവരുടെ ന ഗ്നമേനിയെ പൊതിഞ്ഞു പോലിസ് എത്തി അവരെ തിരിച്ചു കിടത്തി.. രാഖി!! ഹൃദയത്തിലാരോ കത്തി കുത്തിയിറക്കുന്ന പോലുള്ള വേദന താങ്ങാൻ കഴിയുന്നില്ല !!
ആസ്പത്രിയിലേക്ക് ആ ബുലൻസിൽ കയറ്റി കൊണ്ടുപോയവളെ !! പോലീസ് വന്നു മൊഴിയെടുത്തു നിങ്ങൾ ആരെയെങ്കിലും ആപറമ്പിൽ കണ്ടായിരിന്നോ? വല്ല ശബ്ദവും കേട്ടിരുന്നോ ? എന്തോ ശബ്ദം കേട്ട് ടോർച്ചെടുത്തു ചെന്നപ്പം ആ കുട്ടിയെ മാത്രമെ കണ്ടുള്ളു..




പിന്നീടറിയാൻ കഴിഞ്ഞു അടുത്തുള്ള കടക്കാരൻ മൊഴി കൊടുത്തു സിറിളിന്റെ മകനും കൂട്ടുകാരുമാണ് . ഒഴിഞ്ഞ പറമ്പിൽ നിന്നു ഓടി പോകുന്നത് കണ്ട് എന്ന് !!!
അവന്മാർ ഇപ്പം ജയിലിലാണ്!
എനിക്കവളെ പറ്റി അന്വേഷിക്കണമെന്നുണ്ട്. പക്ഷേ എന്നെ അവൾ തിരിച്ചറിയത്തില്ല..എന്നും രാഖിയെ പറ്റി മാത്രമാണ് മനസ്സിൽ ..ഏത ആസ്പത്രിയിലാണ് കൊണ്ടുപോയതെന്നറിയില്ല ഒന്നു പോയന്വേഷിക്കാൻ !!ആഴ്ചകളും മാസങ്ങളും കടന്നുപോയതറിഞ്ഞില്ല.!
ഹരിക്ക് ബാഗ്ലൂരിൽ ജോലി ശെരിയായി അവനെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി തിരിച്ചു വരും വഴി യാദ്രിശ്ചികമായ് ആണു രാഖിയെ കണ്ടത് ! ഗുൽമോഹർ പുഷ്പം വിരിഞ്ഞ ഒരു കമ്പു കയ്യിൽ പിടിച്ചു വീശി നടക്കുന്നതു കണ്ടു മുഷിഞ്ഞ വസ്ത്രം
മുടിയെല്ലാം ജഡ പിടിച്ച് വികൃതമായിരിക്കുന്നു.. അവൾ ഗർഭിണിയാണ് ! പ്രസവം അടുത്തു തന്നെ ഉണ്ടാകും വലിയ വയർ!കുറച്ചു ദൂരെ കാർ പാർക്കു ചെയ്തിട്ടു അവൾ വരുന്നതും നോക്കിയിരുന്നു ! പകലിനെ ഒളിച്ചു കടത്തിക്കൊണ്ടിരുന്ന അസ്തമയ സൂര്യൻ കടലിൽ എത്തിയിരിക്കുന്നു. ഈ സമയത്ത് ഇവൾ എങ്ങോട്ടായിരിക്കും യാത്ര ? ??
അവൾ നടന്നടുക്കുകയാണ് എന്തോ പുലമ്പികൊണ്ട് പൊട്ടിച്ചിരിക്കുകയാണ് ! കറപിടിച്ച പല്ലുകൾ . അവളുടെ ശരീരത്തിൽ ഏതോ കലാകാരൻ വരച്ചു തീർത്തു അവശേഷിച്ച ചായം വലിച്ചെറിഞ്ഞ പോലെ പല നിറങ്ങൾ
അവൾ ഏതൊ ലോകത്താണ് അവൾ ! കാ മ ഭ്രാന്തു മൂത്താൽ ! ഭ്രാന്തിയായാലും . സ്ത്രീയായാമതി ആരുടെയൊ ബീ ജവും വയറ്റിലേറ്റി നടക്കുന്ന വളെ നോക്കി
ഒരു ജീവച്ഛവം പോലെ നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളു!!!!!!!……!!!