
മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഗായികയായ അമൃതയുടെ പാട്ടുകള്‍ മാത്രമല്ല, വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബാലയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ഇപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഈയ്യടുത്ത് മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെ അമൃത പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
അമൃതയുടെ പരാതിയ്ക്ക് പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിവാദങ്ങള്‍ക്കിടെ അമൃത ഇപ്പോഴിതാ മഹാകുംഭ മേളയിലെത്തിയിരിക്കുകയാണ്. കുംഭ മേളയില്‍ നിന്നും അമൃത പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്.
കുംഭ മേളയില്‍ പങ്കെടുത്ത അമൃത നദിയില്‍ മുങ്ങുകയും ചെയ്തു. കുംഭമേളയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അമൃത പങ്കുവച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിലെ ഏറ്റവും ദൈവീകമായ അനുഭവം. വിശ്വാസത്തിന്റേയും ആരാധനയുടേയും വാക്കുകള്‍ക്ക് അതീതമായ പരിശുദ്ധമായ ഊര്‍ജത്തിന്റേയും യാത്ര എന്നാണ് അമൃത പറയുന്നത്.
ഈ അനുഗ്രഹത്തില്‍ ജീവിക്കാന്‍ സാധിച്ചതിലും അതിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതിലും കടപ്പെട്ടിരിക്കുന്നു എന്നും താരം പറയുന്നത്.
ഈ അവിസ്മരണീമായ നിമിഷം സാധ്യമാക്കി തന്നതിന് ഹൈബി ഈഡന്‍ ചേട്ടന് നന്ദി എന്നും അമൃതയുടെ കുറിപ്പിലുണ്ട്.
ഇതൊരു അനുഭവമല്ല, മറിച്ച് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള അനുഗ്രഹമാണ്. ഈ മനോഹരമായ സമ്മാനത്തിന് നിങ്ങള്‍ക്ക് നന്ദി എന്നു പറഞ്ഞാണ് അമൃത കുറിപ്പ് നിര്‍ത്തുന്നത്.