മലയാളി ആയ ഓവിയയുടെ കഥ ഇങ്ങനെ.🤩🥳 അന്ന് തമിഴ് ബിഗ്‌ബോസിനെ പിടിച്ചു കുലുക്കിയ ഓവിയ ആരായിരുന്നു?🔥😍 വായിക്കുക…❤️👍🏻


സൂര്യയ്ക്ക് മണിക്കുട്ടനോട് ഇഷ്ടമാണെന്ന് സൂര്യ പറഞ്ഞ നിമിഷം മുതൽ മണിക്കുട്ടന് ഒരു ഭയം ഉണ്ട് . അതിൻറെ കാരണം തൻറെ സുഹൃത്തായ അനൂപിനോട് മണിക്കുട്ടൻ പറഞ്ഞിട്ടുമുണ്ട്. ഒരിക്കൽ മണിക്കുട്ടനൊട് സൂര്യ പറഞ്ഞിരുന്നു തമിഴ് ബിഗ് ബോസിൽ സൂര്യയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള മത്സരാർത്ഥി ഓവിയ ആണ് എന്ന്.തനിക്ക് പ്രണയം ലഭിക്കാത്തതിന്റെ പേരിൽ ഓവിയ പൂളിൽ ചാടിയിരുന്നു. അതുകൊണ്ട് ഓവിയ ആക്കാനുള്ള ശ്രമമാണ് സൂര്യ എന്ന ഒരു പേടിയും മണിക്കുട്ടന് ഉണ്ടായിരുന്നു. ആ കാര്യവും മണിക്കുട്ടൻ അനൂപിനോട് പങ്കുവെച്ചു. ആരാണ് ഓവിയ…മണിക്കുട്ടൻ ആ പേര് ബിഗ്ബോസിൽ പറഞ്ഞതിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്തത് ഓവിയ എന്ന് നടിയെക്കുറിച്ച് ആയിരുന്നു. അതും തമിഴ് ബിഗ്ബോസിനെ തന്നെ പിടിച്ചുകുലുക്കിയ ഓവിയ ആരാണ് എന്ന് അറിയാൻ വേണ്ടി.പൃഥ്വിരാജ് നായകനായി എത്തിയ മനുഷ്യമൃഗം എന്ന ചിത്രത്തിൽ ഓവിയ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. പിന്നീട് പുതിയമുഖം എന്ന ചിത്രത്തിൽ പൃഥ്വിരാജിൻറെ പുറകെ നടന്ന് പൃഥ്വിരാജിനെ പൈസ കൊണ്ട് ഉഴിഞ്ഞു പോകുന്ന പെൺകുട്ടിയെ ആരും മറന്നു പോകില്ല.

ആ മെലിഞ്ഞ പെൺകുട്ടിയായിരുന്നു ഓവിയ. ഈ പെൺകുട്ടി തന്നെ കങ്കാരു എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി വേഷമിട്ടു. മലയാളത്തിൽ കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ തമിഴിലേക്ക് ചേക്കേറിയതോടെ അല്പം ഗ്ലാമർ ചിത്രങ്ങളിലൊക്കെ അഭിനയിക്കാൻ തുടങ്ങി.അതിൻറെ പേരിൽ ഏറെ വിമർശനങ്ങൾ ലഭിച്ചിരുന്നു. താരത്തിന്റെ ഒരു ചിത്രത്തിന്റെ ട്രെയിലർ വളരെ വലിയ വിമർശനങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിൽ നിരവധി ഗ്ലാമർ രംഗങ്ങൾ ഉണ്ടായിരുന്നു. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം എ പടത്തിലും നിലവാരം കുറഞ്ഞ നിലയിലായിരുന്നു എന്നും പ്രേക്ഷകർ തുറന്നുപറഞ്ഞു.

അതോടെ ഓവിയ എന്ന താരം വളരെ വിവാധ കൊടുങ്കാറ്റിൽ പെട്ടിരുന്നു. ഇതിനിടയിൽ തമിഴ്നാട്ടിൽ ഒരു കേസിലും ചെന്നുപെട്ടു. എന്നാൽ തനിക്ക് ബാധിച്ച എല്ലാ നെഗറ്റീവ് ഇമേജും ബിഗ് ബോസ് റിയാലിറ്റി ഷോ എന്ന ഒറ്റ പരിപാടി കൊണ്ടു മാറ്റാൻ താരത്തിനു കഴിഞ്ഞു.പരിപാടിയിലേക്ക് എത്തുമ്പോൾ ഓവിയ പ്രണയത്തിലായിരുന്നു, ആ പ്രണയം തിരിച്ചു ലഭിക്കാതെ ആയപ്പോൾ ഓവിയ സങ്കടത്തിൽ പൂളിൽ ചാടുകയായിരുന്നു ഉണ്ടായിരുന്നത്. അതോടെ പ്രേക്ഷകപ്രീതി വളരെ ഇരട്ടിയായി.

ഇത് ഗെയിമിന്റെ ഭാഗം ആയി സ്റ്റാട്രർജി കാണിച്ചതാണ് എന്ന് പറയുന്ന ആളുകളും കുറവല്ല. എങ്കിലും തമിഴ് ബിഗ് ബോസിനെ പിടിച്ചുകുലുക്കിയ ഓവിയ എന്ന പെൺകുട്ടിക്ക് പുറത്ത് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.

ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം നിരവധി അവസരങ്ങൾ ആയിരുന്നു കാത്തിരുന്നത്. ചില വൈകാരിക നിമിഷങ്ങൾ കൊണ്ട് മാത്രമാണ് ബിഗ്ബോസിൽ നിന്നും താരം പുറത്തുപോയത്.

Be the first to comment

Leave a Reply

Your email address will not be published.


*