കൊച്ചിയിലെ റോഡ് ഉപരോധവും,വഴി തടയലും.🚧🚧🚌🚙. പ്രതികരിച്ച് ജോജു “” അതേടാ…🔥🔥 കാശുണ്ടെടാ..🔥🔥 ഞാന്‍ പണിയെടുത്താടാ ഉണ്ടാക്കിയെ..🔥🔥”” നടന്‍ ജോജുവിന്‍റെ പുത്തന്‍ കാറിന്‍റെ ചില്ല് അടിച്ച് തകര്‍ത്ത് സമരക്കാര്‍ 🚖🚖💥😲 ന

കൊച്ചിയിൽ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ ആക്രമിക്കാൻ ശ്രമം. യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

ഇയാളുടെ റേഞ്ച് റോവർ വാഹനത്തിന്റെ പിൻവശത്തെ ചില്ല് തകർത്തു. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ രോഷത്തോടെ പ്രതികരിച്ച് നടൻ ജോജു ജോർജ്ജ്, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണിതെന്ന് ജോജോ ജോർജ് പ്രതികരിച്ചു.

രണ്ട് മണിക്കൂറോളം ജനങ്ങൾ ദുരിതത്തിലാണ്. വില കൂട്ടുന്നത് ജനങ്ങളല്ലെന്നും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലക്കയറ്റത്തിനെതിരെ സർക്കാർ പോരാടണമെന്നും എന്നാൽ ഇതല്ല വഴിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് സമരം പിൻവലിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരെ ചീത്തവിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിട്ട് എന്ത് പ്രയോജനമുണ്ടെന്ന് അദ്ദേഹം ചോദിച്ചു.

ജോജു തന്റെ വാഹനത്തിൽ തിരിച്ചെത്തി മാധ്യമപ്രവർത്തകരോട് സംസാരിച്ചു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ നേരത്തെ സമരം പിൻവലിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*