കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചു.. പിന്നിട് നഴ്‌സായാലോ എന്നായി ആലോചന.. ഇതൊക്കെ ആയിരുന്നു ആഗ്രഹങ്ങള്‍.. പക്ഷെ അവസാനം ഒരു ഗായികയായി മാറിയത് ഇങ്ങനെയാണ്.. റിമി ടോമി പറഞ്ഞത്..

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന മീശമാധവനിലെ പാട്ട് ലോകം മുഴുവനും ഉള്ള മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്, ആ പാട്ടിലുടെ മലയാളികള്‍ക്ക് കിട്ടിയ ഒരു അടിപൊളി പാട്ടുകാരിയാണ് റിമി ടോമി. സ്നേഹത്തോടെ ഇപ്പോള്‍ എല്ലാവരും റിമു എന്നാണ് താരത്തിനെ വിളിക്കുന്നത്.

ഏഞ്ചൽ വോയ്‌സ് ട്രൂപ്പിൽ പാടിക്കൊണ്ടിരുന്ന റിമിയെ നാഷിർഷയാണ് മീശമാധവൻ എന്ന ചിത്രത്തിലെ പ്ലേബാക്ക് ഗായകനായി കൊണ്ടുവന്നത്’. പിന്നെ താരം ഒരു വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്.

ചിങ്ങമാസം പാട്ട് വളരെ വളരെ വലിയ അവസരങ്ങള്‍ ഉണ്ടാക്കി. അടിച്ചുപൊളി പാട്ട് പാടുന്ന മുന്‍നിരയിലെ ആളായി താരം വളര്‍ന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്.

എന്നാൽ ഗായികയാകുന്നതിന് മുമ്പ് കന്യാസ്ത്രീയാകാൻ ഒക്കെ ആയിരുന്നു ആഗ്രഹം റിമി പറയുന്നു, എന്നാൽ വളരെ അപ്രതിക്ഷിതമായി ഗായികയായി മാറിയത്. “ഒന്നുകിൽ കന്യാസ്ത്രീയോ നഴ്‌സോ രണ്ടുപേരിൽ ഒരാളാകും. എന്നൊക്കെ ആയിരുന്നു ആദ്യം ഒക്കെ വിചാരിച്ചത്.

ഒരു പക്ഷെ കന്യാസ്ത്രീയായിരുന്നുവെങ്കിൽ മഠം പൊളിച്ചു ചാടിയേനെ. ഭാഗ്യത്തിന് ആയില്ല അങ്ങനെ സഭ രക്ഷപ്പെട്ടു. പത്താം ക്ലാസ് വരെ ഗായകസംഘത്തിൽ പാടിയത് ഞാനായിരുന്നു. എല്ലാ പരിപാടികള്‍ക്കും ഒരു ഒരു മുടക്കവും ഇല്ലാതെ പങ്കെടുത്തു. കുര്‍ബാനക്ക് എന്നും കൂടുമായിരുന്നു.

അങ്ങനെ സഭയില്‍ ചേരുന്നോ എന്നാ ചിന്ത ആയി. അന്ന് ഒമ്പതാം ക്ലാസ്സില്‍ വരെ അങ്ങനെ ആയിരുന്നു ചിന്ത. പത്താം ക്ലാസ്സിന് ശേഷം വിളിക്കം പറഞ്ഞു. എന്നാൽ പത്താം ക്ലാസ് ആയപ്പോഴേക്കും കാര്യങ്ങൾ തലകീഴായി മാറുകയായിരുന്നു.

പെൺകുട്ടികൾ മനസ്സ് മാറ്റേണ്ട സമയമാണിത്. അവര്‍ ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്ക് ഇപ്പോൾ കന്യാസ്ത്രീയാകാൻ കഴിയില്ലെന്ന്. കുറച്ച് സമയം കൂടെ വേണം എന്നും. ഇപ്പോൾ പാട്ടിന് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. ”

Be the first to comment

Leave a Reply

Your email address will not be published.


*