സ്ത്രീകളെ ആകർഷിക്കാനുള്ള വഴികൾ തേടുന്ന അതിനു ഇതുപോലെ ഒക്കെ ചെയ്യണം…. അല്ലാതെ മസില്‍ കൂട്ടുകയോ പുത്തന്‍ ഉടുപ്പിട്ട് ചുറ്റിനടക്കുകയോ ചെയ്യുന്നത് ഒരു കാര്യവും ഉണ്ടാകില്ല. രസകരമായ കുറിപ്പ് ഇതാ..

സ്ത്രീകളെ ആകർഷിക്കുവാൻ ഉള്ള വഴികൾ അന്വേഷിക്കുന്നവർ മസിലു പെരുപ്പിച്ചിട്ടോ നല്ല വസ്ത്രം ധരിച്ച് നടന്നിട്ടോ ഒരു ഫലവും ഉണ്ടാകില്ല. സ്ത്രീകളുടെ ശ്രദ്ധ കിട്ടണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാർ ഉണ്ടാവില്ല. സ്ത്രീകളുടെ ആകർഷണത്തിനായി ശ്രമിക്കാത്തവരും ചുരുക്കമാണ്‌. സ്ത്രീകളെ ആകർഷിക്കുവാൻ ഉള്ള വഴികൾ അന്വേഷിക്കുന്നവർ മസിലു പെരുപ്പിച്ചിട്ടോ നല്ല വസ്ത്രം ധരിച്ച് നടന്നിട്ടോ ഒരു ഫലവും ഉണ്ടാകില്ല.

സ്ത്രീകളുടെ മനശാസ്ത്രം ആണ്‌ ഇത്തരക്കാർ ആദ്യം മനസിലാക്കേണ്ടത്. കഴിവും സര്‍ഗാത്മകതയും ഉള്ള പുരുഷന്മാരോടു ആയിരിക്കും എപ്പോഴും സ്ത്രീകള്‍ക്കു പൊതുവെ താല്‍പര്യമുണ്ടാകുന്നത്. സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നവർ നിങ്ങളിൽ ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഇത് അവരുടെ മുന്നില്‍ വെളിപ്പെടുത്താന്‍ സാധിയ്ക്കുന്ന സാഹചര്യങ്ങളുണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ഇങ്ങിനെ ശ്രമിക്കുമ്പോൾ അത് ഒരിക്കലും ഒരു പൊങ്ങച്ചരീതിയിലൂടെയാകരുത്. ഇതിന് ഉദാഹരണമാണ് പാട്ടുപാടുന്നവരും എഴുതുന്നവരുമായ കലാകാരന്മാരോടും സ്‌പോട്‌സുകാരോടും സ്ത്രീകൾക്ക് ഉള്ള പ്രത്യേക ഇഷ്ടം.

സ്ത്രീയുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഭയം തുടങ്ങിയ എല്ലാം മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിനായി അവരോട് മനസ്സ് തുറന്നു സംസാരിക്കുക. എങ്കിൽ മാത്രമേ നിങ്ങളിൽ ഒരു നല്ല സുഹൃത്തിനെയൊ ഒക്കെ ലഭിച്ചു എന്ന തോന്നൽ സ്ത്രീയിൽ ഉണ്ടാവുകയുള്ളൂ. ഇങ്ങിനെ മനസ്സിലാക്കാനും സങ്കടങ്ങളിലും സന്തോഷങ്ങളും കൂടെ നിൽക്കും എന്നുറപ്പുള്ള പുരുഷനിലേക്ക് സ്ത്രീകൾ പെട്ടെന്നു ആകർഷിക്കപ്പെടും.

ഒരു പുരുഷനിൽ നിന്നും സ്ത്രീകള്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത് കെയറിംഗ് ആണ്. സ്ത്രീകളെയും വേണ്ടപ്പെട്ടവരെയും ഒരുപാട് കെയർ ചെയ്യുന്നവരോട് സ്ത്രീകൾക്ക് മനസില്‍ ബഹുമാനവും ആകർഷണവും തോന്നുന്നത് സാധാരണയാണ്.

സ്ത്രീകൾ പുരുഷന്മാരിൽ ആകർഷിതരാവുന്നത് പുരുഷന്റെ തന്റേടവും ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും കണ്ടിട്ടാണ്. ഇത്തരം പുരുഷനെയാണ് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും. കൂടാതെ ഭീരുക്കളായ പുരുഷന്മാരോട് സ്ത്രീകൾക്ക് പൊതുവെ താത്പര്യയാമില്ലായ്മയും ഇഷ്ടക്കുറവും ഉണ്ടാകും.

നല്ല പെരുമാറ്റവും സ്ത്രീകളോടുള്ള കരുതലും സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന സ്വഭാവവും സ്ത്രീകളുടെ കണ്ണില്‍ ഒരു പുരുഷനെ ആരാധ്യനാക്കുന്ന ഗുണങ്ങളാണ്. പൊതുവേ സല്‍സ്വഭാവികളായ, നല്ല പെരുമാറ്റമുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്കു താല്‍പര്യമേറുന്നതും അവരിലെ ആ ഗുണങ്ങൾ കൊണ്ടു തന്നെയാണ്.

നല്ല രീതിയിലുള്ള, ധൈര്യത്തോടെയുള്ള സംസാര, പെരുമാറ്റ ലക്ഷണമായി സ്ത്രീ കണക്കാക്കുന്നത് കണ്ണിൽ നോക്കി സംസാരിക്കുന്ന പുരുഷനെയാണ്. ഒരാളെ അഭിമുഖീകരിച്ചുള്ള സംസാരവും പെരുമാറ്റവും നല്ല ശരീരഭാഷയുടെ ഭാഗമാണ് എന്നു പറയുന്നത് അതുകൊണ്ടാണ്.

ആ പെണ്‍കുട്ടിയ്ക്കു പിന്നീട് സന്തോഷത്തോടെ ഓര്‍മിച്ചെടുക്കാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിയ്ക്കുക എന്നതാണ് സ്ത്രീയെ ആകർഷിക്കുവാൻ പുരുഷന് ചെയ്യാവുന്ന ഏറ്റവും മനോഹരമായ കാര്യം.

എന്നും ഓർക്കാവുന്ന നിമിഷം എന്നു പറയുമ്പോൾ അത് നിങ്ങൾ ഒരുമിച്ചു കാണുന്ന സിനിമയാകാം, ഒരുമിച്ചിരുന്ന കാപ്പി കുടിയ്ക്കുന്നതാകാം, അത്തരം സന്ദർഭങ്ങൾ എന്തുമാകാം. ഇത്തരം അവസരങ്ങൾ പിന്നീട് സന്തോഷത്തോടെയും താല്‍പര്യത്തോടെയും ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നവയാകണം. എങ്കിൽ മാത്രമേ സ്ത്രീകൾ നിങ്ങളിലേക്ക് ആകർഷിതരാവൂ.

Be the first to comment

Leave a Reply

Your email address will not be published.


*