ചൊറിയാന്‍ വന്നാല്‍ കേറി മന്തും.. തന്റെ ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റ് അടിച്ച് പരിഹ്സിച്ചവന് പൊള്ളുന്ന മറുപടി നല്‍കി നടി ശ്രീയ..

ലൂസിഫർ ചിത്രത്തിലെ സീരിയൽ നടിയുടെ കഥാപാത്രം സിനിമ കണ്ടവർ മറക്കില്ല. വിവാഹശേഷമാണ് നടി അഭിനയത്തിലേക്ക് എത്തിയത്. വിവാഹശേഷം ശ്രിയ കുടുംബത്തോടൊപ്പം വിദേശത്ത് താമസിച്ചുവരുകയായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് താരം അഭിനയരംഗത്തെക്ക് എത്തുന്നത്.

ശ്രീയക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ആദ്യ സിനിമയിൽ തന്നെ സൂപ്പർ സ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ ഉള്ള ഭാഗ്യം കിട്ടി എന്നതാണ്. അത്തരം ഭാഗ്യം കിട്ടുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ശ്രീയ. മോഹന്‍ലാല്‍ മഞ്ചു വാര്യര്‍ കൂട്ടുകെട്ടില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യ്ത എന്നും ഇപ്പോഴും എന്ന ചിത്രത്തില്‍ ആണ്. ശ്രീയ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ചുവടെ, ധാരാളം ആളുകൾ താരങ്ങളെ പരിഹസിച്ച് നെഗറ്റീവ് അഭിപ്രായങ്ങൾ പറയുന്നത് കാണാം. പല സെലിബ്രിറ്റികളും പലപ്പോഴും അത്തരം അഭിപ്രായങ്ങൾ കാണുന്നില്ലെന്ന് നടിക്കുന്നു. എന്നാൽ തന്റെ മേക്കപ്പിനെ പരിഹസിച്ച വ്യക്തിക്ക് നടി ശ്രേയ രമേശിന്റെ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ ശ്രീയയുടെ ഈ പുത്തന്‍ പോസ്റ്റ്‌ ആണ് വൈറല്‍ ആകുന്നത്, വളരെ രസകരവും ശ്രദ്ധപിടിച്ചു പറ്റിയതും ആണ്.

പുതിയ കോവിഡ് കേസുകളും ടി പീ ആർ ഉം കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു.
ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും,കാണിച്ചുകൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ ?
(ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റർ അടുത്ത് ആരുമില്ല 😜😜😜)
#stayhomestaysafestayhealthy, #COVID19, #wearamask, #sreeyaremesh

ഈ അടിക്കുറിപ്പോടെ ശ്രീയ ഷെയർ ചെയ്ത ചിത്രത്തിനു താഴെയാണ് അൽപ്പം പരിഹാസ്യമായ കമന്റുമായി ഒരാൾ എത്തിയത്. “വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് ഷാജി,” എന്നായിരുന്നു കമന്റ്.

“ഒരു പെണ്ണു വീട്ടിൽ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താൽ അത് തോൽവി, എന്നാൽ ഒരു ആണ് കളറും അടിച്ച് വീട്ടിൽ ഫോട്ടോ എടുത്താൽ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ?” എന്നായിരുന്നു ശ്രീയയുടെ മറുപടി.നല്ല താളത്തോടെ കമന്റടിച്ചവന് നല്ലൊരു അടി തന്നെയാണ് കിട്ടിയത്.

വേട്ട, ഒടിയന്‍, ലുസിഫെര്‍, വികടകുമാരന്‍ എന്ന ചിത്രങ്ങളില്‍ ഒക്കെ ശ്രീയ വേഷമിട്ടു അതില്‍ ഏറ്റവും കിടിലന്‍ ലുസിഫെര്‍ തന്നെയാണ്. പിന്നെ വികടകുമാരന്‍ സിനിമയിലെ ഒരു കോടതി രംഗം വളരെ രസകരവും മികച്ചതും ആയിരുന്നു. ലോകം മുഴുവന്‍ വൈറല്‍ ആയ രംഗമാണ് അത്.

തനിക് നടന്‍ വേഷങ്ങള്‍ മാത്രമല്ല നല്ല മോഡേണ്‍ ലുക്കും നന്നായി ചേരും എന്നും നടി തെളിയിച്ചു. ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധി കമന്റുകള്‍ ഈ ചിത്രങ്ങള്‍ക്ക് കിട്ടി. സാമൂഹിക വിഷയങ്ങളിൽ സ്വന്തം വീക്ഷണം പുലർത്തുന്ന വ്യക്തിയാണ് താരം. അതിനാൽ ഇടക്ക് എപ്പോളോ ചില ട്രോള്‍, മറ്റുചില വിമര്‍ശങ്ങള്‍ക്കും ഇടവന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*