ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവിധ ഭാവത്തിലും വേഷത്തിലും ഉള്ള ഫോട്ടോഷൂട്ടുകൾ ഇടയ്ക്ക് സോഷ്യൽ മീഡിയ തന്നെ കീഴടക്കാറുണ്ട്.
പ്രീ, പോസ്റ്റ് മാര്യേജ്, കുഞ്ഞു ജനിക്കുമ്പോൾ, ജനിക്കുന്നതിന് മുമ്പ് തുടങ്ങി നിരവധി ഫോട്ടോഷൂട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.
2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത പുതുമുഖങ്ങളെ അവതരിപ്പിച്ചു കൊണ്ട് പുറത്തിറക്കിയ സിനിമയാണ് നീലതാമര.
വളരെയധികം ജനശ്രെദ്ധയായിരുന്നു സിനിമ നേടിയിരുന്നത്. അതുമാത്രമല്ല മികച്ച അഭിനയ പ്രകടങ്ങൾ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ചിരുന്നത്.
സിനിമയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ഇന്നും മലയാളി പ്രേഷകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം.
മറ്റ് കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു കുഞ്ഞിമാളു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് കുഞ്ഞിമാളു വേഷത്തിൽ വന്ന ഫോട്ടോഷൂട്ടാണ്.
ആതിര ജയന് എന്ന മോഡല്‍ ആണ് കുഞ്ഞിമാളുവിന്റെ വേഷം അനുകരിച്ചത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറല്‍ ആയിരുന്നു.
ആരാധകരുടെ പ്രിയ കുഞ്ഞിമാളൂവിനെ വീണ്ടും കണ്ടതിന്റെ സന്തോഷം എല്ലാവരും പ്രകടിപ്പിക്കുകയും അറിയിക്കുകയും ചെയ്യ്തു.