





മലയാള സിനിമയിലെ പ്രശസ്തനായ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും ഒക്കെ എന്ന നിലയിൽ തിളങ്ങിയ വ്യക്തിയാണ് മധുപാൽ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായ തലപ്പാവ്. ചിത്രത്തിന് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച സീരിയൽ സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം മധു ബാലനായിരുന്നു ലഭിച്ചത്.
കോഴിക്കോട് ആണ് മധുപാലിന്റെ സ്വദേശം. ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചതിനുശേഷമായിരുന്നു സിനിമാലോകത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. സുരേഷ് ഗോപിയുടെ കാശ്മീരം എന്ന ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെ അഭിനയിച്ച് കൊണ്ടായിരുന്നു സിനിമ മേഖലയിലേക്ക് അദ്ദേഹത്തിൻറെ അരങ്ങേറ്റം. പിന്നീട് ശ്രദ്ധേയമായ വേഷങ്ങളൊന്നും ഒരുപാട് അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. എങ്കിലും ചില കഥാപാത്രങ്ങൾ കൊണ്ട് എന്നും മധുപാലിനേ ആളുകൾ ഓർമിക്കുന്നുണ്ട്.






അടുത്തകാലത്ത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ റിമിടോമിക്കൊപ്പം പങ്കെടുത്തിരുന്നത്. അന്ന് തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ആണ് ഈ സമയത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിൽക്ക് സ്മിതയെക്കുറിച്ച് ആയിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. തനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യം അവരുടെ ജീവിതത്തിൽ അവരെ കല്യാണം കഴിച്ച ഏക വ്യക്തി താനാണ് എന്നതാണ് എന്നായിരുന്നു മധുപാൽ പറഞ്ഞത്.
ബാക്കിയുള്ളവർ ഡാൻസിൽ അല്ലെങ്കിൽ വേറെ കഥാപാത്രങ്ങളൊക്കെ ആയിരുന്നു അവരോടൊപ്പം ചെയ്തിരുന്നത്. ആ സമയത്ത് അവർ ഇന്ത്യൻസിനിമയിലെ വളരെ കഴിവുള്ള ഒരു നടി ആയിരുന്നു. പള്ളിവാതുക്കൽ തൊമ്മിച്ചൻ എന്ന ചിത്രത്തിൽ ഇരട്ട കല്യാണം എന്ന രീതിയിലുള്ള സീനിൽ ആയിരുന്നു അത് സംഭവിച്ചത്. പള്ളിയിൽ വച്ച് ഒരു വിവാഹ രംഗം അതായത് യഥാർത്ഥ ഒരു കല്യാണം നടക്കുന്നത് പോലെ എല്ലാ ആർഭാടങ്ങളും ഉണ്ടായിരുന്നു.
താൻ താലി കെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെയുള്ള രംഗങ്ങൾ അന്ന് ചിത്രീകരിച്ചിരുന്നു. ആ രംഗം കഴിഞ്ഞപ്പോൾ വളരെ വിഷമത്തോടെ അവർ എന്നോട് പറഞ്ഞു. എൻറെ ജീവിതത്തിൽ ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്നു പക്ഷെ എന്നെ കല്യാണം കഴിക്കുന്ന ഒരു സീനും അതിലുണ്ടായിരുന്നില്ല. വ്യക്തിജീവിതത്തിലും അതുണ്ടായിട്ടില്ല.






എൻറെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു എന്നെ ഒരാൾ വിവാഹം കഴിക്കുന്ന ഒരു രംഗം ഇതുവരെ ആരും ചെയ്തിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം.അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്ന്. അത് അവരുടെ മനസ്സിൽ നിന്ന് വന്ന വാക്കുകൾ ആയിരുന്നു. അതിനുശേഷം പെട്ടെന്നുതന്നെ കാറിൽ പൊകുകയായിരുന്നു അവർ മറ്റൊരു ഷൂട്ടിംഗ് ഉണ്ട് എന്നും.
അതിനുശേഷം വന്നിട്ട് നമുക്ക് ഹണിമൂൺ പോകാമെന്നും രസകരമായ രീതിയിൽ പറയുകയും ചെയ്തിരുന്നു എന്ന് മധുപാൽ ഓർക്കുന്നു. അപ്പോൾ റിമി ടോമി തമാശ ആയി പറയുന്നുണ്ട് നിങ്ങൾ പോയത് ഞങ്ങളറിഞ്ഞു എന്ന്. അപ്പോൾ മധുപാൽ പറയുന്നു പോയില്ല അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു ആ ദുഃഖ വാർത്ത തങ്ങളെ തേടിയെത്തിയത്.





