ആരാധകര്‍ ആഘാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍ ഉള്ളത് മിന്നല്‍ മുരളി എന്ന സിനിമയാണ്. ടോവിനോ തോമസ് ആണ് ഇതിലെ നായകന്. ബേസില്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഒരു സിനിമ ചിത്രീകരണം ആരംഭിക്കുന്ന സമയം മുതലേ ആരാധകര്‍ക്ക് ഇത്രെയും ത്രില്‍ അടിപ്പിച്ചു മുന്നേറുന്ന ഒരു സിനിമ ഇതുപോലെ ഇല്ലെന്നു ആണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളത്തിലെ യുവ സംവിധയകന്മാരില്‍ ഏറ്റവും കഴിവുള്ള ഒരാളാണ് ബേസില്‍.
ബെസിലിന്റെ സംവിധാനം കണ്ട് അന്തം വിട്ടു നിന്നുപോയ ആളുകളാണ് മലയാളികള്‍, അതിന്റ ഉദാഹരണം ഗോദയും കുഞ്ഞുരാമായണവും, സംവിധായകന് എന്നാ രീതിയില്‍ താന്‍ നൂറു ശതമാനവും വിജയം കൈവരിക്കാന്‍ കഴിവുണ്ട് എന്ന തെളിയിച്ചതും ഇതിലുടെയാണ്.
മികച്ച ഒരു അഭിനയ പ്രതിഭ കൂടെയാണ് ബേസില്‍. മനോഹരം, കക്ഷ്മി അമ്മിണി പിള്ള, കെട്ടിയോള് ആണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലെ അഭിനയം എടുത്ത് പറയണ്ടതാണ്. അതിനന്ല് തന്നെ എങ്ങനെ അഭിനയിപ്പിക്കണം എന്നും ബേസിലിന് അറിയാം.
ടോവിനോയെ നായകനാക്കിയ രണ്ടാമത്തെ ചിത്രമാണ് ഇത് ആദ്യത്തെ ചിത്രം ഗോദ വന്‍ വിജയം ആയിരുന്നു. എങ്ങനെ ഒരു നായകനെ ഒരു സിനിമയില്‍ പ്രെസന്റ് ചെയ്യണം എന്നതിന് ഉത്തമ ഉദാഹരണം ആണ് മിന്നല്‍ മുരളി എന്നത് ഒരു വലിയ കാര്യമാണ്.
മലയാളത്തിലെ ആദ്യത്തെ ഒരു സൂപ്പര്‍ പവര്‍ ഹീറോ എന്ന് വേണം വിശേഷിപ്പിക്കാന്‍, ടോവിനോയുടെ മിന്നല്‍ മുരളി എന്ന കഥാപത്രം, ബാറ്റ്മാന്, സ്പൈടെര്മാന്, ശക്തിമാന്, ഇവരെപോലെ ഒരു അമാനുഷികകഴിവുള്ള ഹീറോ ആകാന്‍ ആണ് ചാന്‍സ്.
മിന്നല്‍ മുരളിയുടെ ട്രൈലെര്‍ പുറത്ത് വന്നു നിമിഷങ്ങല്കൊണ്ടാണ് ആളുകള്‍ കണ്ടത്. അതും 25 ലക്ഷം ആളുകള്‍. യുടുബില്‍ ഇപ്പോള്‍ ട്രെണ്ടിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് മിന്നല്‍ മുരളി എന്ന് വേണം പറയാന്‍.. കഴ്ച്ചകരെകൊണ്ട് മുന്നേറുകയാണ് ഇപ്പോള്‍.