Breaking News

മിക്കവര്‍ക്കും അറിയേണ്ടത് നിങ്ങള്‍ക്ക് പിരീഡ്‌സുണ്ടോ എന്നാണ്… എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കൂട്ടുകാർ എന്നെ ഗ്യാങ് റേപ്പിന് ഇരയാക്കിയത്. പത്താം ക്‌ളാസിൽ പഠിക്കുന്ന സീനിയേഴ്‌സാണ് എന്നോട് അങ്ങനെ ചെയ്തത്…

Advertisement

നടിയും ട്രാന്‍സ് മോഡലുമായി എയിന്‍ ഹണി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന സെലിബ്രിറ്റി മോഡലായി എയിന്‍ മാറിയത്. അടുത്തിടെ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ എയിന്‍ എത്തിയിരുന്നു.

Advertisement

പരിപാടിയില്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ട്രാന്‍സ് ജീവിതത്തെ കുറിച്ചും എയിന്‍ മനസ് തുറന്നിരുന്നു. വിവാഹിതയാണ്, ആള്‍ ഖത്തറിലാണ്. കുടുംബാംഗങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും എയിന്‍ നേരത്തെ പറഞ്ഞിരുന്നു.

Advertisement

ഇപ്പോള്‍ ഒരു ചാറ്റ് ഷോയില്‍ താരം വെളിപ്പെടുത്തിയ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. താന്‍ ചെറുപ്പത്തില്‍ തന്നെ ഗ്യാങ് റേപ്പിന് ഇരയായിട്ടുണ്ട് എന്ന് എയിന്‍ പറയുന്നത്. എയിന്‍ ഹണിയുടെ വാക്കുകള്‍ ഇങ്ങനെ, നാല് ചേച്ചിമാരുടെ ഏറ്റവും ഇളയ സഹോദരനായി ജനിച്ചതാണ് ഞാന്‍.

Advertisement

അമ്മ മാത്രമാണ് ഉള്ളത്. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മയാണ് എല്ലാവരെയും വളര്‍ത്തിയത്. സ്‌കൂള്‍ കാലഘട്ടത്തിലും കുട്ടി ആയിരുന്നപ്പോഴും എല്ലാവരില്‍ നിന്നും സങ്കടങ്ങള്‍ മാത്രമാണ് കിട്ടിയിരുന്നത്. എന്റെ കാര്യങ്ങളില്‍ ഇടപെടാനോ സംസരിക്കാനോ എനിക്ക് ആരും ഉണ്ടായിരുന്നില്ല.

Advertisement

ചെറുപ്പം എന്നോര്‍ക്കുമ്പോള്‍ വളരെ സങ്കടമാണ് ഇപ്പോഴും. നാട് എന്നോര്‍ക്കുമ്പോള്‍ പേടിയാണ്. ചെറുപ്പത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആകില്ല. അത്രയും വേദനകള്‍ അനുഭിച്ചിട്ടുണ്ട്. അന്നൊക്കെ ലുക്കില്‍ ആണ്‍കുട്ടി ആയി തോന്നിയിരുന്നു എങ്കിലും,

പെണ്ണിന്റെ സ്വഭാവം ആയിരുന്നു എന്നും എനിക്ക്. സ്‌കൂളില്‍ ഉള്ള സാറന്മാരും ഒക്കെയും കളിയാക്കിയിരുന്നു. പഠിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഒരുപാട് ടോര്‍ച്ചര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സീനിയേഴ്‌സ് ആയ കുട്ടികള്‍ സെക്‌സ്ഷുവലി മോശമായി എന്നോട് പെരുമാറിയിട്ടുണ്ട്.

പരാതി പറയാന്‍ ചെന്ന ആളുകളും എന്നോട് അതെ രീതിയില്‍ പെരുമാറിയിരുന്നു. എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കൂട്ടുകാര്‍ എന്നെ ഗ്യാങ് റേപ്പിന് ഇരയാക്കിയത്. പത്താം ക്ളാസില്‍ പഠിക്കുന്ന സീനിയേഴ്സാണ് എന്നോട് അങ്ങനെ ചെയ്തത്.

കൂട്ടുകൂടാന്‍ ആണ് എന്നെ വിളിച്ചതെന്ന സന്തോഷത്തിലാണ് ഞാന്‍ അവര്‍ക്കൊപ്പം പോയത്. എന്നാല്‍ നേരിടേണ്ടി വന്നത് ദുരനുഭവം ആയിരുന്നു. പരാതി പറയാന്‍ ചെന്ന അധ്യാപകനും മോശമായി എന്നോട് പെരുമാറി.

എന്നോട് സര്‍ജറിയെ പറ്റി ആളുകള്‍ ചോദിക്കുമ്പോഴും എങ്ങനെ ഇവര്‍ക്ക് ഇതൊക്കെ ഇങ്ങനെ ചോദിയ്ക്കാന്‍ കഴിയുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നിങ്ങള്‍ക്ക് പിരീഡ്സുണ്ടോ, നിങ്ങള്‍ക്ക് അവിടെ എങ്ങനെയാണ് സോഫ്റ്റാണോ എന്നുള്ള ചോദ്യങ്ങളും കേട്ടിട്ടുണ്ട്.

കേട്ട ചോദ്യങ്ങള്‍ ഇന്ന് ഓര്‍ക്കുമ്പോള്‍ വളരെ മോശമായി തോന്നാറുണ്ട്. സ്‌കൂളില്‍ പോകാന്‍ പേടി ആയിരുന്നു. പാടത്തൊക്കെ ഇരുന്നിട്ട് വീട്ടില്‍ പോകുമായിരുന്നു. അമ്മ ഒരു പഴയ ആളായിരുന്നു പാവവും. എനിക്ക് ഉണ്ടായ ഉപദ്രവങ്ങള്‍ ഇന്നും കുട്ടികള്‍ നേരിടുന്നുണ്ടാകും.

നമ്മള്‍ അറിയുന്നില്ല അതൊന്നും. നമ്മുടെ കുട്ടികളോട് ഇപ്പോഴും സുഹൃത്തുക്കളയി ഇരിക്കുക. മൂന്നുവര്‍ഷം ആയിരുന്നു ആ ബന്ധം ഉണ്ടായിരുന്നത്. ഞാന്‍ അയാളെ ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ അയാളുടെ വീട്ടില്‍ നിന്നും എനിക്ക് കിട്ടിയതും മോശമായ അനുഭവങ്ങള്‍ ആയിരുന്നു.

കൊല്ലും എന്നുള്ള ഭീഷണിയും ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ആളുകളെ ഉപദ്രവിക്കും എന്ന സ്ഥിതി ആയപ്പോഴാണ് ആ ബന്ധത്തില്‍ നിന്നും മാറുന്നത്. പിന്നീട് കൊച്ചിയില്‍ എത്തിയ സമയത്താണ് ഒരു ട്രാന്‍സിനെ പരിചപ്പെടുന്നത്.

ആ വ്യക്തിയില്‍ നിന്നുമാണ് പെണ്ണിലേക്ക് എത്താന്‍ ആകും എന്ന് മനസിലാകുന്നത്. പെണ്ണിലേക്കുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നുമാണ്. എട്ടുമണിക്കൂര്‍ ആണ് സര്‍ജറി നീണ്ടു നിന്നത്. ആ സമയവും ഞാന്‍ അറിഞ്ഞിരുന്നില്ല വേദനകള്‍. പക്ഷെ എത്ര വേദന ഉണ്ടെങ്കിലും അത് സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.

Advertisement
Advertisement

About Editor

Check Also

ടെലിഗ്രാമിലെ ഞാന്‍ ഇല്ല.. എന്റെ പേരും പറഞ്ഞ് മറ്റു തരത്തില്‍ ഉള്ള മെസ്സേജ് അയക്കുന്നത് ഏതോ വ്യാജന്‍ ആണ്.. എന്‍റെ ആരാധകര്‍ സൂക്ഷിക്കുക.. ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി മാളവിക..

Advertisement സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ പ്രൊഫൈലുകൾ. മിക്ക സെലിബ്രിറ്റികൾക്കും ഇത്തരം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. …

Leave a Reply

Your email address will not be published.

Recent Comments

No comments to show.