





കുറച്ച് ദിവസത്തെ സന്ദർശനത്തിനായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിരിക്കുന്നു. പക്ഷെ സന്ദര്‍ശനത്തില്‍ അവടെ ഉള്ള ഭുരിഭാഗം ജനങ്ങളും ഇതിനെതിരെ കരിദിനം ആചരിക്കുകയാണ്.
ദ്വീപിനെയും അതോടെ അനുബന്ധിച്ച കാര്യങ്ങളും തകര്‍ക്കുന്ന തരത്തില്‍ ഉള്ള നിയമ സംവിധനങ്ങള്‍ ഉണ്ടാക്കുന്ന കേന്ദ്ര ഭരണത്തിന് എതിരെ വലിയ പ്രതിക്ഷേധം ആണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. സോഷ്യല്‍ മീഡിയ വഴിയും ഒക്കെ ഇത് നമുക്ക് കാണാന്‍ സാധിക്കും.
“ ഞങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസത്തെ സഹിക്കില്ല, ഏകാധിപത്യ നയങ്ങളെ എതിർക്കും,” എന്ന ശക്തമായ ഭാഷയില്‍ പ്രതിക്ഷേധം രേഖപ്പെടുത്തി ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. അഡ്മിനിസ്ട്രേറ്ററിന്റെ സന്ദർശനത്തിനെതിരെ ലക്ഷദ്വീപ് സേവ് ഫോറം ഇന്ന് കരി ദിനം ആഘോഷിക്കുകയാണ്.
കറുത്ത ബാഡ്ജുകളും പതാകകളും ഉയർത്താൻ പ്രതിഷേധക്കാർ ആളുകളോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ ഈ ഉപരോധത്തെ ഞങ്ങൾ അതിജീവിക്കും. ഇപ്പോൾ ഞങ്ങൾ, ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസത്തെ സഹിക്കില്ല. സ്വേച്ഛാധിപത്യ നയങ്ങൾക്കെതിരെ ഞങ്ങൾ നിലകൊള്ളും.






പ്രഫുൽ പട്ടേൽ ഒരാഴ്ച അഗത്തി ദ്വീപിൽ താമസിക്കും. ദ്വീപിലെ സ്ഥിതി വിലയിരുത്തിയ ശേഷം ജൂൺ 20 ന് പ്രഫുൽ പട്ടേൽ മടങ്ങും. വളര വിമര്‍ശങ്ങളും പല സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. അത്കൊണ്ട് തന്നെ സുരക്ഷയും ശക്തമാണ്..
ആയിഷ്യുടെ പോസ്റ്റ് ഇങ്ങനെയാണ്.. ഇനി ഞങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾ ഫാസിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങൾക്കെതിരെ ഞങ്ങൾ നിലകൊള്ളും, ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങൾ അതിജീവിക്കും. ഫാസിസം വിവേചനം കാണിക്കാൻ ശ്രമിക്കുന്നിടത്തോളം കാലം എന്റെ ശബ്ദം ഒരിക്കലും കുറയുകയില്ല.
ഇന്ന് ലക്ഷദ്വീപ് സ്വദേശികൾക്ക് ഒരു കറുത്ത ദിനമാണ് .അധ്യസ്ഥൻ പ്രഫുൽ ഖോഡ പട്ടേലിനെ ലക്ഷദ്വീപിലെത്തിയതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.





