Breaking News

അലന്‍സ് ക്ലിക്ക് 📸📸📸 Wow 🔥🔥🔥.. എജ്ജതി ഫോട്ടോസ്… വീല്‍ ചെയറില്‍ ഇരുന്ന് അലന്‍ ചെമ്പന്‍ എന്ന ആദിവാസി ചേട്ടനെ വെച്ച് ചെയ്യ്ത മേക്ക്ഓവര്‍… വിധിയെ തോല്‍പ്പിച്ച് മുന്നേറാന്‍ അലന്‍ ഒരുങ്ങുകയാണ്…💪💪💪

Advertisement

2018 ൽ സംവിധായകനും ഛായാഗ്രാഹകനുമായ അലൻ സുഹൃത്ത് നിധിൻ ആൻഡ്രൂസിനൊപ്പം ഒരു വാഹനാപകടത്തിൽ പെട്ടു. അപകടത്തിൽ നിധിൻ മരിക്കുകയും അലന്റെ അരക്ക് താഴേക്ക് തളര്‍ന്നു പോകുകയും ചെയ്യ്തിരുന്നു. ചിത്രത്തിന്റെ ട്രയൽ ഷൂട്ടിംഗിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്.

Advertisement

പിന്നീട്, സംവിധായകൻ അലൻ ട്രയൽ ഷൂട്ടിംഗ് ഫൂട്ടേജുകൾക്കൊപ്പം വീൽചെയറിൽ ഇരുന്നു ബാക്കി ജോലികൾ പൂർത്തിയാക്കി. അതേസമയം, ചിത്രീകരണ രംഗങ്ങളുടെ FOOTAGE നഷ്ടം ഉൾപ്പെടെ മറ്റ് പല പ്രതിസന്ധികളും നേരിട്ടു. അങ്ങനെയാണ് കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോട്ട് ഫിലിം റിലീസ് ആകുന്നത്.

Advertisement

തന്റെ പ്രിയ സുഹൃത്ത് നിധിൻ അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത് അലനും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. അലൻ വിക്രാന്ത്, നിധിൻ ആൻഡ്രൂസ്, സാൻഡി സീറോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement

അലൻ വിക്രാന്ത് ഇപ്പോൾ വീൽ ചെയറില്‍ ഇരുന്ന് കൊണ്ടാണ് മലയാളവും തമിഴും ഉൾപ്പെടെ നാല് ഭാഷകളിൽ ഒരു പാൻ ഇന്ത്യ സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്നത്. 2016 ൽ കൊച്ചി ഗുഡ്‌നസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനിൽ നിന്ന് സിനിമോഗ്രാഫിയിൽ പഠനം കഴിഞ്ഞത്.

ആ വർഷത്തെ മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണത്തിനുമുള്ള സ്വർണ്ണ മെഡൽ അദ്ദേഹം നേടി. അലൻ നിരവധി സിനിമകളിലും വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും പ്രവർത്തിച്ചിരുന്നു. പിന്നീട് അലനും സുഹൃത്ത് നിധിയും ചേർന്ന് ഗ്രീൻ വേൾഡ് മീഡിയ എന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചു.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള മലയോരപ്രദേശത്താണ് അലന്റെ വീട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അലന്റെ ഫോട്ടോഗ്രഫി വൈറല്‍ ആകുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ക്യാമറ എടുത്ത് ഒരു ശ്രമം എന്ന തലകെട്ടോടെ പങ്കുവെച്ച ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്.

ആദിവാസികള്‍ ഒക്കെ ഉള്ള നാട് ആയതിനാല്‍ അതില്‍ ഒരാളെ വെച്ച് ഒരു മേക്ക് ഓവര്‍ ഉണ്ടാക്കാം എന്ന് ആയിരുന്നു പ്ലാന്‍. അതികം പ്ലാനിംഗ് ഒന്നും ഇല്ലാത്ത ചെറിയ ഒരു ഷൂട്ട്‌ ആയിരുന്നു ചെയ്യ്തത് എങ്കിലും. അതിന്‍റെ ഫലം വളരെ മികച്ചത് ആയിരുന്നു.

ചെമ്പന്‍ എന്ന് പേരുള്ള ഒരു ചേട്ടനെ ഒരു മോഡേണ്‍ ലുക്കിലെക്ക് മാറ്റിയ അലനും കൂട്ടുകാരും ആദ്യം പ്രേതിക്ഷിച്ചിരുന്നില്ല ഫോട്ടോസ് ഇത്രെക്ക് മികച്ചത് ആകും എന്നത്. മലയോരത്തെ യുവാക്കള്‍ മുഴുവനും ഇത് ഏറ്റെടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ഫോട്ടോസ് വൈറല്‍ ആകാന്‍ തുടങ്ങി.

യുവാക്കളുടെ വാട്സ്അപ്പ് ഇന്സ്ടഗ്രം സ്റ്റാറ്റസ് ഒക്കെ ഈ മേക്ക് ഓവര്‍ കൊണ്ട് നിറഞ്ഞു. മൂന്ന് വര്‍ഷത്തിനു ശേഷം ചെയ്യുന്ന ഫോട്ടോഷൂട്ട്‌ ആയിട്ടും അതിന്‍റെ ഫോട്ടോഗ്രഫിയുടെ സൗന്ദര്യം ഒട്ടും കുരയതെയാണ് അലന്‍ ഈ ഷൂട്ട്‌ ചെയ്യ്തത്.

അലന്റെ ശ്രമത്തിനു കൂട്ടായി കൂട്ടുകാരും ഉണ്ടായിരുന്നു വീഡിയോ മുഴുവനും കാണുക

Advertisement
Advertisement

About Editor

Check Also

ടെലിഗ്രാമിലെ ഞാന്‍ ഇല്ല.. എന്റെ പേരും പറഞ്ഞ് മറ്റു തരത്തില്‍ ഉള്ള മെസ്സേജ് അയക്കുന്നത് ഏതോ വ്യാജന്‍ ആണ്.. എന്‍റെ ആരാധകര്‍ സൂക്ഷിക്കുക.. ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി മാളവിക..

Advertisement സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ പ്രൊഫൈലുകൾ. മിക്ക സെലിബ്രിറ്റികൾക്കും ഇത്തരം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. …

Leave a Reply

Your email address will not be published.

Recent Comments

No comments to show.